മോന്‍സന്റെ ചികില്‍സ: സുധാകരന്റെ ന്യായം സാമാന്യബുദ്ധിക്ക് ചേര്‍ന്നതല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Update: 2021-09-29 07:32 GMT

തിരുവനന്തപുരം: തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള അടുപ്പത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്ന ന്യായം സാമാന്യബുദ്ധിക്കു ചേര്‍ന്നതല്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഏതു ചികിത്സയ്ക്ക് ആരുടെ അടുത്ത് പോകുമ്പോഴും അയാളെക്കുറിച്ച് ഒരു സാമാന്യ അറിവ് വേണമല്ലോ. പൊതുപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ചും. സുധാകരന്‍ പറഞ്ഞത് മോന്‍സന്റെ അടുത്ത്

ത്വക്ക് രോഗ ചികിത്സയ്ക്ക് പോയി എന്നാണ്. അയാള്‍ ത്വക്ക് രോഗ വിദഗ്ധനാണെന്ന് ആരാണ് പറഞ്ഞത്. മോന്‍സന്‍ വീഴ്ത്തിയത് വീഴ്ത്താന്‍ പറ്റിയവരെയാണ്. ആര്‍ഭാടത്തില്‍ പോയി വീഴരുത്. പഠിച്ച കുറ്റവാളികളുടെ തട്ടിപ്പ് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ പോലിസിനുണ്ടാകണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

മോന്‍സന്റെ ചികിത്സക്ക് പോയ കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവായിരിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും നേരത്തെ വിമര്‍ശിച്ചിരുന്നു.

Tags: