സി പി ജലീല്‍ രക്തസാക്ഷി ദിനം; നാളെ പാണ്ടിക്കാട് അനുസ്മരണ സമ്മേളനം

Update: 2022-03-05 13:01 GMT

പാണ്ടിക്കാട്; സി പി ജലീല്‍ അനുസ്മരണ സമിതി സി പി ജലീലിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്നു. അന്നേ ദിവസം അനുസ്മരണ സമ്മേളനവും നടത്തുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 6ന് ജന്മനാടായ പാണ്ടിക്കാട് വച്ചാണ് അനുസ്മരണം നടത്തുന്നത്.

കേരളത്തിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ എ വാസു രക്തസാക്ഷി കുടീരത്തില്‍ പതാക ഉയര്‍ത്തി അനുസ്മരണം നടത്തും. തുടര്‍ന്ന് മാര്‍ച്ച് 6ന് പാണ്ടിക്കാട് അങ്ങാടിയില്‍ വെച്ച് നടത്തുന്ന പൊതുയോഗം അഡ്വ: കസ്തൂരി ദേവന്‍ ഉല്‍ഘാടനം ചെയ്യും അഡ്വ: പി എ പൗരന്‍, അംബിക മറുവാക്ക്, ഷാന്റോ ലാല്‍, എസ് രവി. കാര്‍ത്തികേയന്‍, ലുക്ക്മാന്‍, സി പി റഷീദ് തുടങ്ങിയവര്‍ സംസാരിക്കും.

കേരളത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ച് വിശദമായി അന്വേഷിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും കൊലയാളി സംഘമായ തണ്ടര്‍ബോള്‍ട്ടിനെ പിരിച്ചുവിടാനും തയ്യാറാവണമെന്ന് സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9 പേരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊന്നിരുന്നു.

വ്യാജ്യ ഏറ്റുമുട്ടല്‍ നടന്നാല്‍ അതില്‍ പങ്കെടുത്ത പോലിസ് സംഘത്തിന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സുപ്രിം കോടതി നിര്‍ദേശം പാലിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഫോറന്‍സിക്ക്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ഉറപ്പിച്ച് പറയുമ്പോഴാണ് സര്‍ക്കാരിന്റെ തീര്‍ത്തും അനീതിനിറഞ്ഞ ഈ സമീപനം. ഇതില്‍ ശക്തമായ പ്രതിഷേധം അനുസ്മരണ സമിതി രേഖപ്പെടുത്തുന്നി. 

Tags: