സിപി ജലീലിന്റെ കൊലപാതകം: അന്വേഷണ അട്ടിമറിക്കെതിരെ നാളെ കലക്ടറേറ്റ് ധര്‍ണ

Update: 2020-11-19 16:08 GMT

കല്‍പ്പറ്റ: മാവോവാദി പ്രവര്‍ത്തകനായിരുന്ന സി പി ജലീല്‍ പോലിസ് വെടിയേറ്റു കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും നാളെവയനാട് കലക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ നടത്തും.

ഇടതുസര്‍ക്കാരിന്റെ കാലത്ത് നാല് വ്യാജ ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും ഇത്തരം മരണങ്ങളുടെ അന്വേഷണം അട്ടിമറിക്കുന്നു എന്നും ആരോപിച്ചാണ് സമരം നടത്തുന്നത് . സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പോലും പാടെ അവഗണിച്ചാണ് മാവോവാദി വേട്ടയുടെ പേരില്‍ ആളുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊല്ലുന്നത്. പോലീസും സര്‍ക്കാരും ചേര്‍ന്ന് മനുഷ്യാവകാശങ്ങളെ ഹനിക്കുകയാണെന്നാണ് ജലീലിന്റെ കുടുംബം ആരോപിക്കുന്നത്.

വ്യാജ ഏറ്റുമുട്ടലില്‍ സി പി ജലീല്‍ മരിച്ചപ്പോള്‍ പോലീസ് കോടതിയില്‍ കൊടുത്ത രേഖകളിലും ക്രൈംബ്രാഞ്ച് കല്‍പ്പറ്റ കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെച്ച് പോലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്.

Tags:    

Similar News