ഫിലിപ്പൈന്‍സില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അനുമതി

Update: 2021-06-25 14:06 GMT

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. ഫിലിപ്പൈന്‍സ് ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സിയാണ് അനുമതി നല്‍കിയത്.

വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ഡാറ്റ ലഭ്യമാക്കിയതിനെത്തുടര്‍ന്നാണ് അനുമതി നല്‍കിയതെന്ന് ഏജന്‍സി മേധാവി റോളാന്‍ഡോ എന്റിക് ഡൊമിംഗോ പറഞ്ഞു.