കോവിഷീല്‍ഡ് വാക്സിന്‍: അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമത വിലക്ക് യു എസ് പിന്‍വലിച്ചു

കോവിഷീല്‍ഡ് വാക്സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് യു എസ് അറിയിച്ചു

Update: 2021-04-26 05:43 GMT

വാഷിങ്ടണ്‍ ഡിസി: കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എസ് പിന്‍വലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഷീല്‍ഡ് വാക്സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് യു എസ് അറിയിച്ചു. ഇക്കാര്യം അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് എമിലി ഹോണ്‍ സ്ഥിരീകരിച്ചു.


കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയച്ചിരുന്നു.




Tags:    

Similar News