കൊവൊവാക്‌സ്: രാജ്യത്ത് പുതിയൊരു വാക്‌സിനു കൂടി അനുമതി ലഭിച്ചേക്കും

Update: 2021-06-30 13:43 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നൊവാവാക്‌സ് കമ്പനിയുടെ കൊവൊവാക്‌സിന് അടുത്ത ജൂലൈ, സപ്തംബര്‍ മാസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കും. എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ കമ്പനി സിഇഒ സ്റ്റാന്‍ലി ഇറാക് ആണ് ഇക്കാര്യമറിയിച്ചത്.

ഒരു ഡോളറിനു താഴെ മാത്രമേ വാക്‌സിന് വിലയുണ്ടാകൂ എന്നും എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡിനേക്കാള്‍ വില കൂടുതലായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഡല്‍റ്റാ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമാണോ എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

ബ്രിട്ടനില്‍ നടത്തിയ മൂന്നാം ഘട്ട വാക്‌സിന്‍ പരിശോധനയില്‍ കൊറോണ വൈറസിനോട് കൊവൊവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്സില്‍ അനുമതി ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. അതു താമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍റ്റ വകഭേദത്തെ ചെറുക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും നൊവാവാക്‌സിന്റെ കൊവൊവാക്‌സ്, കൊവിഡ് വൈറസിനോട് 90 ശതമാനം ഫലപ്രദമാണ്.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന അതേ സമയത്ത് യൂറോപ്പിലും യുകെയിലും അനുമതി ലഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags: