കൊവിഷീള്‍ഡ്, കൊവാക്‌സിന്‍ കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദം; പാര്‍ശ്വഫലങ്ങള്‍ നിസ്സാരമെന്നും നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം

Update: 2021-01-12 15:07 GMT

ന്യൂഡല്‍ഹി: വിവാദങ്ങളുടെ കേന്ദ്രമായി മാറിയ കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും ഫലപ്രദമെന്ന് നീതി ആയോഗ് ആരോഗ്യസമിതി അംഗം ഡോ. വി കെ പോള്‍. രണ്ട് വാക്‌സിനുകളുടെയും പാര്‍ശ്വഫലങ്ങള്‍ നിസ്സാരമാണെന്നും സുരക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രണ്ട് വാക്‌സിനുകളും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ആയിരക്കമക്കിനു പേരില്‍ ഇതിനകം വാക്‌സിന്‍ പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. അത് ഉപയോഗിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നമുണ്ടാവില്ലെന്നും തളിഞ്ഞിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

രണ്ടും സുരക്ഷിതമായ വാക്‌സിനുകളാണ്, വാക്‌സിന്‍ സുരക്ഷിതമാണെന്ന സന്ദേശം നല്‍കേണ്ടതുണ്ട്. അതുവഴി കൊവിഡ് വൈറസിനെ നമുക്ക് തോല്‍പ്പിക്കം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: