കൊവിഡ് 19: സൗദിയിലാണെന്നതില്‍ സമാധാനിക്കൂവെന്ന് സൗദി ആരോഗ്യ മന്ത്രി

Update: 2020-05-06 13:13 GMT

ദമ്മാം: കൊവിഡ് 19, വിഷമത്തിനിടയിലും മനുഷ്യരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഒരു രാജ്യത്താണ് നിങ്ങളെന്ന കാര്യത്തില്‍ ആശ്യസിക്കണമെന്ന് ഉപദേശിച്ച് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. രാജ്യത്തെ 96 ശതമാനം തീവ്രപരിചരണ വിഭാഗവും ഒഴിഞ്ഞു കിടപ്പാണ്. അത്യാഹിതത്തില്‍ അകപ്പെട്ടാല്‍ ചികില്‍സിക്കുന്നതിനായി 100 കണക്കിനു കൃത്രിമ ശ്വസനോപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ പല രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ മരണനിരക്ക് വളെ കുറവാണ്. ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ് മരണ നിരക്ക്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ്.

അടുത്തിടെയായി രോഗികളുടെ എണ്ണം ആയിരത്തില്‍ കുടാന്‍ കാരണം എല്ലാ മേഖലയിലേക്കും പരിശോധന വ്യാപിച്ചതാണ്.

അപകടഘട്ടത്തിലാണ് നാം എല്ലാവരുമെന്ന ഓര്‍മ വേണം. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാവരുടേയും സഹായം വേണം. പരമാവധി വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അദ്ദേഹം ഉപദേശിച്ചു. 65 വയസ്സില്‍ കുടുതല്‍ പ്രായമുള്ളവരും ശ്വസിക്കാന്‍ പ്രയാസമുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News