കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ ജില്ലയില്‍ 41 പേര്‍ക്കു കൂടി രോഗമുക്തി

Update: 2020-07-31 13:49 GMT

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 41 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍, 38കാരി, എരുവേശി സ്വദേശി 37കാരന്‍, ആലക്കോട് സ്വദേശി 29കാരന്‍, കൂത്തുപറമ്പ് സ്വദേശി 43കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 29കാരി, എട്ടു വയസ്സുകാരി, അഞ്ചു വയസ്സുകാരന്‍ ചെമ്പിലോട് സ്വദേശി 43കാരന്‍, 27കാരന്‍, 57കാരന്‍, ആറു വയസ്സുകാരി, 12 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 24കാരന്‍, 62കാരന്‍, 21കാരന്‍, കോളയാട് സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 25കാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 31കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന മയ്യില്‍ സ്വദേശി 43കാരന്‍, കതിരൂര്‍ സ്വദേശി 39കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 20കാരന്‍, ചെമ്പിലോട് സ്വദേശി 51കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, 34കാരന്‍, പേരാവൂര്‍ സ്വദേശി 28 കാരന്‍, 22 കാരന്‍, 23കാരന്‍, 37കാരന്‍, മട്ടന്നൂര്‍ സ്വദേശി 40 കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, 36കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, പിണറായി സ്വദേശി 34കാരന്‍, കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, കൂത്തുപറമ്പ് സ്വദേശി 41കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, പരിയാരം ഗവ.ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന ചിറക്കല്‍ സ്വദേശി 23കാരന്‍, മട്ടന്നൂര്‍ സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 

Similar News