കൊവിഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും: ഓക്‌സ്ഫഡ് റിപോര്‍ട്ട്

കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ കൂടുതല്‍ വഷളാകും

Update: 2020-11-19 17:24 GMT

ഓക്‌സഫഡ്: കൊവിഡ് കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെയധികം ക്ഷയിക്കുമെന്ന് ഓക്‌സ്ഡ് സര്‍വകലാശാലയിലെ ധനതത്വശാസ്ത്ര വകുപ്പിന്റെ പഠനത്തില്‍ വ്യക്തമാക്കി. ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുെട കൂട്ടത്തില്‍ ഇന്ത്യയെ ആണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അഭ്യന്തര ഉത്പാദനം കൊവിഡിനു ശേഷം 12% ഇടിഞ്ഞുവെന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 4.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു . ഇത് കൊവിഡിനു മുമ്പുള്ള 6.5 ശതമാനത്തില്‍ കുറവാണ്.

' കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ കൂടുതല്‍ വഷളാകും,' അവര്‍ പറഞ്ഞു. 'തത്ഫലമായുണ്ടാകുന്ന ദീര്‍ഘകാല ക്ഷതങ്ങള്‍. ഒരുപക്ഷേ ആഗോളതലത്തില്‍ ഏറ്റവും മോശമായവയാണ്, ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കൊവിഡിന് മുമ്പുള്ള നിലവാരത്തില്‍ നിന്ന് ഗണ്യമായി താഴേക്കു കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം 2025 ഓടെ ഇന്ത്യയെ 5 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥയാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴുള്ളത് 2.8 ലക്ഷം കോടിയാണ്. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുകയാണ് എന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.

Tags:    

Similar News