നോര്‍ത്ത് 24 പര്‍ഗാന: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ ഭാര്യ കൃഷ്ണ കൊവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചെന്നൈയില്‍ നിന്ന് നോര്‍ത്ത് 24 പര്‍ഗാനയിലേക്ക് മൃതദേഹം കൊണ്ടുവന്നിട്ടുണ്ട്.
കൃഷ്ണ റോയിയുടെ മരണത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ അനുശോചിച്ചു.
ബിജെപി നേതാവ് രജിബ് ബാനര്‍ജി റോയുടെ കന്‍ച്‌റാപാറയിലെ വസതി സന്ദര്‍ശിച്ചു.
ഇത് തന്റെ വ്യക്തിപരമായ നഷ്ടമാണെന്ന് മുകുള്‍ റോയി പ്രതികരിച്ചു.
മുകുള്‍ റോയിയും മകന്‍ സുബ്രാന്‍ഗ്ഷുവും ബിജെപിയില്‍ നിന്ന് ഏതാനും ആഴ്ച മുമ്പാണ് തൃണമൂലിലെത്തിയത്.