കൊവിഡ് വകഭേദം അമേരിക്കയിലും

Update: 2020-12-30 01:21 GMT

കൊളൊറാഡൊ: ബ്രിട്ടനില്‍ ആദ്യം കണ്ടെത്തുകയും പിന്നീട് ലോകത്തില്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കൊവിഡ് വകഭേദം അമേരിക്കയിലും സ്ഥിരീകരിച്ചു. കൊളൊറാഡൊ സംസ്ഥാനത്താണ് കൊവിഡ് 19നേക്കാള്‍ പ്രസരണശേഷി കൂടുതലുള്ള ജനിതക വകഭേദം കണ്ടെത്തിയത്. ഗവര്‍ണര്‍ ജെറാല്‍ഡ് പോളിസാണ് ട്വിറ്റര്‍ വഴി വിവരം പുറത്തുവിട്ടത്.

കൊളൊറോഡൊ പരന്മാരുടെ ജീവന്‍ സര്‍ക്കാരിന്റെ ഏറ്റവും മുന്‍ഗണനയിലുളള വിഷയമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സെന്‍ഡര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

''പുതിയ വകഭേദത്തെക്കുറിച്ച് പലതും നമുക്കറിയില്ല. പക്ഷേ, ബ്രിട്ടനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത് ഇതേ വളരെ പ്രസരണശേഷിയുള്ള വൈറസാണെന്നാണ്''- ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുപ്രകാരം ലോകത്ത് ഏറ്റവും തീവ്രമായ രീതിയില്‍ കൊവിഡ് ബാധിച്ച രാജ്യമായ യുഎസ്സില്‍ 1,95,21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3,37,829 പേര്‍ മരിച്ചു.

Similar News