കൊവിഡ് വാക്‌സിന്‍: ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ന് മാധ്യമങ്ങളെ കാണും

Update: 2021-01-03 03:54 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്ന് മാധ്യമങ്ങളെ കാണും. നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് പതിനൊന്നുമണിക്കാണ് വിദഗ്ധ സമിതി നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ മാധ്യമങ്ങളെ അറിയിക്കുക.

വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത സബ്ജക്റ്റ് എക്പര്‍ട്ട് കമ്മിറ്റി വെള്ളിയാഴ്ചയും ശനിയാഴ്ചയും യോഗം ചേര്‍ന്നിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെ വാക്‌സിനുകള്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെയും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും വാക്‌സിനുകള്‍ അടിയന്തര ഘട്ടങ്ങളില്‍ മുന്‍കരുതലോടെ ഉപയോഗിക്കാനും കാഡില ഹെല്‍ത്ത്‌കെയറിന്റെ ഫേസ് 3 ട്രയല്‍ നടത്താനുമാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഡ്രഗ് കണ്‍ട്രോളറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.

കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ ശനിയാഴ്ചയാണ് നടന്നത്. മാസങ്ങള്‍ക്കുള്ളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനു ശേഷമായിരിക്കും അവശേഷിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുക. 

Tags:    

Similar News