ബന്ധുക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണം; ഡല്‍ഹി എയിംസിലെ നെഴ്‌സുമാര്‍ കെജ്രിവാളിന് കത്തെഴുതി

Update: 2021-06-13 05:45 GMT

ന്യൂഡല്‍ഹി: എത്രയും പെട്ടെന്ന് തങ്ങളുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി എയിംസിലെ നഴ്‌സുമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി. നഴ്‌സുമാര്‍ക്ക് എല്ലാവര്‍ക്കും ഇതിനകം രണ്ട് ഡോസ് വാക്‌സിനുകള്‍ ലഭിച്ചിട്ടുണ്ട്.

തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകിച്ച് 18-44 വയസ്സുകാര്‍ക്ക് വാക്‌സിന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ പരാതിപ്പെട്ടു. കൊവിഡ് മൂന്നാം വ്യാപനത്തിന്റെ സാഹചര്യത്തില്‍ കുടുംബാഗങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് നെഴ്‌സസ് യൂണിയന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഇതേ ആവശ്യം എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷനും ഉന്നയിച്ചിട്ടുണ്ട്. എയിംസിലെ ജീവനക്കാരും അവരുടെ ബന്ധുക്കള്‍ക്കും എയിംസില്‍ തന്നെ വാക്‌സിന്‍ നല്‍കണമെന്നാണ് അവരുടെ ആവശ്യം. നിലവില്‍ 18-44 പ്രായക്കാര്‍ക്കുവേണ്ടി എയിംസില്‍ വാക്‌സിനേഷന്‍ കേന്ദ്രമില്ല.

Tags:    

Similar News