സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് പണം ഈടാക്കില്ല; സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Update: 2020-12-12 13:54 GMT

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വാക്‌സിന്റെ ലഭ്യതയെക്കുറിച്ച് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. 

'എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല', മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം താന്‍ പ്രചാരണരംഗത്തില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 'പ്രചരണം എന്നാല്‍ യോഗം നടക്കുക എന്നതാണ്. അത് കോവിഡ് കാലത്ത് അഭികാമ്യമല്ല. തിരഞ്ഞെടുപ്പ് യോഗത്തില്‍ ആള് കൂടിയാല്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഇത്രയാളുകള്‍ എന്ന പഴി ഞാന്‍ കേള്‍ക്കേണ്ടി വരും. ഓണ്‍ലൈനായി പ്രചാരണം നടത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് ഞാനോ എന്നില്‍ നിന്ന് ജനങ്ങളോ അകന്നിട്ടില്ല'. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Covid vaccine is not charged in the state; CM with important announcement 

Similar News