കൊവിഡ് വാക്‌സിന്‍: റഷ്യയുടെ അവകാശവാദങ്ങളെ തളളി ഇന്ത്യന്‍ ബയോ ടെക്‌നോളജി വിദഗ്ധ

Update: 2020-08-13 17:04 GMT

ബംഗളൂരു: ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന റഷ്യയുടെ അവകാശവാദം തള്ളി ഇന്ത്യന്‍ ബയോടെക്‌നോളജി വിദഗ്ധ കിരണ്‍ മജുംദാര്‍ ഷാ. ബംഗളൂരുവിലെ ബയോകോണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍പേഴ്‌സണാണ് കിരണ്‍ മജുദാര്‍ ഷാ.

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാറ്റകളോ റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാക്‌സിന്‍ പരീക്ഷണം നടത്തിയോ എന്നതിനെ കുറിച്ചും വിവരങ്ങളില്ല. പരിശോധനയുടെ ഒന്നും രണ്ടും ഘട്ടങ്ങളുടെ വിവരങ്ങള്‍ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ടിട്ടില്ല- കിരണ്‍ മജുംദൈര്‍ അഭിപ്രായപ്പെട്ടു.

മൂന്നാം ഘട്ടം പിന്നിട്ടുവെന്ന് റഷ്യ കരുതുന്നുവെങ്കില്‍ നല്ലതുതന്നെ. പക്ഷേ, അതിനേക്കാള്‍ മുന്നോട്ട് പോയ നിരവധി കമ്പനികളുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ ആദ്യ വാക്‌സിന്‍ എന്ന റഷ്യയുടെ അവകാശവാദം തെറ്റാണെന്നും ബയോകോണ്‍ മേധാവി പറഞ്ഞു.

റഷ്യന്‍ ആരോമന്ത്രാലയത്തിന്റെ കീഴിലുള്ള ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് ലോകത്തെ ആദ്യ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്റെ മകള്‍ക്ക് ആദ്യ ഡോസ് കുത്തിവയ്ക്കുകയും ചെയ്തു. 

Tags:    

Similar News