'വോട്ടു ചെയ്ത ബൂത്തില്‍ കൊവിഡ് വാക്‌സിന്‍'; ഡല്‍ഹി സര്‍ക്കാര്‍ ഡോര്‍ ടു ഡോര്‍ വാക്‌സിന്‍ കാമ്പയിന്‍ ആരംഭിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ അപാകത പരിഹരിക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ വാക്‌സിനേഷന്‍ പദ്ധതി പുനഃരാസൂത്രണം ചെയ്യുന്നു. ഒരാള്‍ എവിടെയാണോ വോട്ട് ചെയ്യുന്നത് അവിടെ വാക്‌സിന്‍ ലഭിക്കുന്ന തരത്തില്‍ വാക്‌സിനേഷന്‍ പദ്ധതി മാറ്റാനാണ് ആലോചന. തങ്ങള്‍ വോട്ട് ചെയ്ത അതേ ബൂത്തില്‍ തന്നെ വോട്ടര്‍മാര്‍ക്ക് വാകസിനും ലഭിക്കും.
അതായി ബന്ധപ്പെട്ട കാമ്പയിന് തിങ്കളാഴ്ച തുടക്കമായി. തങ്ങള്‍ വോട്ട് ചെയ്ത പോളിങ് ബൂത്തില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടുത്ത നാല് ആഴ്ച കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ എത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ നിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബൂത്ത് ലെവല്‍ ഓഫിസര്‍ എല്ലാ വീടുകളും കയറിയിറങ്ങും. വാക്‌സിന്‍ എടുക്കാത്തവരെ ബോധവല്‍ക്കരിക്കും. കാമ്പയില്‍ ഇന്നാണ് തുടക്കം കുറിച്ചിട്ടുള്ളത്.
വോട്ടിങ് ബൂത്ത് വഴി വാക്‌സിന്‍ നല്‍കുന്ന പദ്ധതി രാജ്യത്ത് ആദ്യം ആരംഭിക്കുന്നത് ഡല്‍ഹി സര്‍ക്കാരാണ്.
