മുന്നുവയസ്സ് മുതലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍; പരീക്ഷണം തുടങ്ങിയെന്ന് കാഡില

Update: 2021-08-22 04:21 GMT

ന്യൂഡല്‍ഹി: 3 മുതല്‍ 12 വയസ്സ് വരെയുള്ളവര്‍ക്ക് നല്‍കാനുള്ള കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് നിര്‍മ്മാതാക്കളായ സൈഡസ് കാഡില. ഇതിനായുള്ള അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ഉടന്‍ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. 12 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്‌സിനായ സൈക്കോവ് ഡി ആണ് 3 മുതല്‍ 12 വയസ്സ് വരെയുള്ളവര്‍ക്ക് പരീക്ഷിക്കുന്നത്.


സൈകോവ് ഡി വാക്‌സിന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


സൈകോവ് ഡി വാക്‌സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് ഡി വാക്‌സിന്‍




Tags:    

Similar News