ജാര്‍ഖണ്ഡില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം; ശക്തമായ നടപടി ഉറപ്പുനല്‍കി ആരോഗ്യമന്ത്രി
റാഞ്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആക്രമിച്ചത്.
ജനങ്ങള്‍ ഇത്തരത്തില്‍ ഇടപെടരുത്. അതൊന്നും അനുവദിക്കാനാവില്ല. അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും'' - മന്ത്രി പറഞ്ഞു.
കുന്തിയിലെ തോര്‍പ പ്രദേശത്ത് വാക്‌സിന്‍ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പ്രചാരണം നടത്തുന്നതിനിടയിലാണ് ആരോഗ്യപ്രവര്‍ത്തകരെ ഗ്രാമീണര്‍ ആക്രമിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്തതയി സിഐ അറിയിച്ചു.
''അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു. ഗ്രാമീണ മേഖലയില്‍ വാക്‌സിനെതിരേ തെറ്റിദ്ധാരണകളുണ്ട്. ജനങ്ങളെ അതേ കുറിച്ച് പഠിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്''- സിഐ പറഞ്ഞു.