60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കരുതല്‍ ഡോസ് 23 മുതല്‍

Update: 2022-06-15 15:19 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 60 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ജൂണ്‍ 23 മുതല്‍ 25 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 60 വയസ്സ് പൂര്‍ത്തിയായ, കൊവിഡ് രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് മൂന്നാം ഡോസ് കരുതല്‍ ഡോസായി നല്‍കുന്നത്.

വാക്‌സിന്‍ എടുക്കാത്തവരില്‍ കൊവിഡ് ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. മൂന്നാം ഡോസ് എടുക്കുന്നതിലൂടെ കൊവിഡിനെതിരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും കഴിയും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ 60 വയസ്സ് പൂര്‍ത്തിയായ , മൂന്നാം ഡോസിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തി കരുതല്‍ ഡോസ് നല്‍കി സുരക്ഷിതരാക്കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags:    

Similar News