കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 12 മുതല്‍ 14 വയസ്സ് വരെ പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്‌കൂളുകളിലുമായി കോര്‍ബെവാക്‌സ് വാക്‌സിനേഷന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രായ ഗണത്തില്‍ പെടുന്ന കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.