ഡെറാഡൂണ്‍: കൊവിഡ് ബാധിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെറാഡൂണിലെ ഡൂണ്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 18 ന് ആണ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം റാവത്ത് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.