തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ തടവുകാര്‍ക്ക് രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. തടവുകര്‍ക്കിടയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ജിഡിപി ഋഷിരാജ് സിങ് കത്തയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പരോള്‍ അനുവദിക്കുന്നത്.
ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയാണ് മൂന്നാം തിയ്യതി ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും പരോള്‍ നല്‍കും. പരോളില്‍ പോകുന്നവര്‍ക്ക് യാത്രാ സമയം ലഭിക്കും. ഏതൊക്കെ തരം തടവുകാര്‍ക്കാണ് പരോള്‍ അനുവദിക്കുകയെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
കഴിഞ്ഞ വര്‍ഷവും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തടവുകാര്‍ക്ക് രണ്ടാഴ്ചത്തെ പരോള്‍ നല്‍കിയിരുന്നു. പിന്നീടത് അറുപത് ദിവസമായി ഉയര്‍ത്തി.