തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ചേര്‍ന്ന അവലോകന യോഗം സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത വിലയിരുത്തി. പ്രതിസന്ധി മുന്നില്‍ക്കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രധാന ആശുപത്രികളില്‍ ബഫര്‍ സ്റ്റോക്കുണ്ടോ എന്ന് അന്വേഷിച്ച് ഇല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കാനും തീരുമാനിച്ചു.
ഇഎസ്‌ഐ ആശുപത്രികളിലെ ബെഡ് ഓക്‌സിജന്‍ ബെഡാക്കാമെന്ന് കോര്‍പറേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.