കൊവിഡ് ടിപിആര്‍ കുറയുന്നില്ല; കേന്ദ്ര സംഘം തലസ്ഥാനത്ത് പരിശോധന നടത്തുന്നു

Update: 2021-07-05 06:20 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കേന്ദ്രം സംഘം പരിശോധന തുടങ്ങി. ഡോ. റിജി ജയിന്‍, വിനോദ് കുമാര്‍ എന്നിവരാണ് തിരുവനന്തപുരത്ത് എത്തിയത്. ജനറല്‍ ആശുപത്രിയിലെത്തിയ സംഘം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു. വിശദമായ ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാനതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തും. ജില്ലാ കലക്ടര്‍മാരെയും സംഘം സന്ദര്‍ശിക്കുന്നുണ്ട്. വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം സംഘം കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കും.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

Tags: