തൊഴില്‍ സ്ഥലത്ത് ഷോക്കേറ്റ് മരിച്ച മലയാളിയുവാവിന് കൊവിഡ്

Update: 2020-07-10 15:56 GMT

അബൂദബി: യാസ് ദ്വീപിലെ തൊഴില്‍സ്ഥലത്ത് ഷോക്കേറ്റ് മരിച്ച മലയാളി യുവാവിന് കൊവിഡ് പോസിറ്റീവ്. മലപ്പുറം

തിരൂര്‍ പറവണ്ണ സ്വദേശിയും അല്‍ നാസര്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റ് ജീവനക്കാരനുമായ യാസര്‍ അറാഫത്ത് കുറ്റിയാമക്കണകത്ത് (45) ആണ് ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചത്.

അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ മൃതദേഹത്തില്‍ നിന്നെടുത്ത സാംപിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് പോസ്റ്റീവ് ആയത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ബനിയാസില്‍ മറവു ചെയ്തു.

പിതാവ്: ഹംസ കുറ്റിയാമകത്ത്. മാതാവ്: കദീജകുട്ടി മേലേവീട്ടില്‍. ഭാര്യ: സീനത്ത് നെല്ലിയാലി. മക്കള്‍: ഹാഷിം അഹ്മദ്, അസ്‌ലമിയ.