ന്യൂസിലാന്റിലെത്തിയ ആറ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്

Update: 2020-11-26 10:04 GMT

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌ക്വാഡിന് പരിശീലനം നല്‍കാനുള്ള ഇളവ് നിര്‍ത്തിവച്ചതായി ഭരണസമിതി അറിയിച്ചു. പോസിറ്റീവ് ആറ് കളിക്കാരെ കര്‍ശനമായ ക്വാറന്റയിന്‍േലക്ക് മാറ്റണമെന്നും ഭരണസമിതി അറിയിച്ചു. ലാഹോറില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് 53 ടീം അംഗങ്ങള്‍ രോഗലക്ഷണ പരിശോധന നടത്തിയെന്നും നവംബര്‍ 24 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയതായും ന്യൂസിലാന്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ ടീം ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറിയത്. പുതിയ സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലയളവില്‍ പാകിസ്താന്‍ ടീമിനോട് പരിശീലനത്തിന് ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പാകിസ്താന്‍ താരങ്ങളുമായും സ്റ്റാഫ് അംഗങ്ങളുമായും ന്യൂസിലാന്‍ന്റ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി രണ്ടു നാലുദിന സന്നാഹ മത്സരങ്ങള്‍ പാകിസ്താന് വേണ്ടി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ക്രമീകരിച്ചിരുന്നു. ഡിസംബര്‍ 18 മുതലാണ് ന്യൂസിലാന്‍ന്റും പാകിസ്താനും തമ്മിലെ പരമ്പരകള്‍ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആദ്യത്തേത് ഡിസംബര്‍ 26 -ന് ബോക്സിങ് ഡേയില്‍ തുടങ്ങും. രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ സ്റ്റേഡിയമാണ് വേദിയാവുക.

Similar News