കൊല്‍ക്കൊത്ത: മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന് 77 വയസ്സാണ്.
അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബുദ്ധദേവിന്റെ ചികില്‍സയുമായി ബന്ധപ്പെട്ട് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
തൃണമൂല്‍ നേതാക്കളായ രാജ് ചക്രബര്‍ത്തി, മുന്‍ രാഷ്ട്രപതി പ്രണാബ് മുക്കര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി എന്നിവര്‍ അദ്ദേഹത്തിനും കുടുംബത്തിനും സൗഖ്യം ആശംസിച്ച് ട്വീറ്റ് ചെയ്തു.
2000 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ബട്ടാചാര്യ.