മുംബൈ- ഗോവ ആഡംബരക്കപ്പലില്‍ ജീവനക്കാര്‍ക്ക് കൊവിഡ്; ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത് രണ്ടായിരത്തോളം പേര്‍ക്ക്

Update: 2022-01-03 09:11 GMT

മുംബൈ: മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട മുബൈ, ഗോവ ആഡംബരക്കപ്പലില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2000ത്തോളം പേര്‍ സഞ്ചരിക്കുന്ന കോര്‍ഡെലിയ ക്രൂയിസ് കപ്പലിലാണ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവായവരെ കപ്പലില്‍ ക്വാറന്റീനിലാക്കി.

കപ്പലിലെ യാത്രക്കാരായ 1471 പേരുടെ ആര്‍ടിപിസിആര്‍ പരിശോധന നടന്നു. ജീവനക്കാരായ 595 പേരുടെ പരിശോധനയും നടക്കുന്നുണ്ട്. റിപോര്‍ട്ട് വന്നിട്ടില്ല.

കപ്പല്‍ ഇപ്പോള്‍ മര്‍മഗോവ പോര്‍ട്ടിലെ ക്രൂയിസ് ടെര്‍മിനലിലാണ്.

രാവിലെ 9 മണിയോടെയാണ് കപ്പലിലെ ഡോക്ടറുടെ സന്ദേശം ലഭിക്കുന്നതെന്നാണ് ഷിപ് ഏജന്റ് ജെ എം ബക്ഷി പറഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ സര്‍ക്കാരിനെയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍ ഒരാള്‍ക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഷിപ്പ് ഏജന്റ് പറയുന്നു. 20017 പേരാണ് കപ്പലിലുള്ളത്.