24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,230 പേര്‍ക്ക് കൊവിഡ്; 496 പേര്‍ക്ക് ജീവഹാനി

Update: 2020-11-02 05:02 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 45,230 പേര്‍ക്ക് കൊവിഡ് ബാധിച്ചു. അതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 82,29,313 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

496 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,22,607മായി.

നിലവില്‍ രാജ്യത്ത് 5,61,908 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 75,44,798 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 53,285 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്.

മഹാരാഷ്ട്രയില്‍ 1,25,672 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളള സംസ്ഥാനവും മഹാരാഷ്ട്രയാണ്. സജീവ രോഗികളുടെ എണ്ണത്തില്‍ തൊട്ടടുത്ത കേരളമാണ്. കേരളത്തില്‍ നിലവില്‍ 89,783 പേരാണ് ചികില്‍സ തേടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം രോഗമുക്തി നിരക്ക് വീണ്ടും വര്‍ധിച്ചു, നിലവില്‍ അത് 91.54 ശതമാനമാണ്.

ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 11,07,43,103 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 8,55,800 സാംപിളുകള്‍ പരിശോധിച്ചു.