ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 34,703 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,06,19,932 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 18നുശേഷം റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. മാര്‍ച്ച് 18ന് 35,781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
24 മണിക്കൂറിനുള്ളില്‍ 553 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 51,864 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഇതുവകരെ 403271 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ആകെ രോഗമുക്തരുടെ എണ്ണം 29,752,294.
തുടര്‍ച്ചയായി 54ാം ദിവസാണ് കൊവിഡ് രോഗമുക്തരുടെ എണ്ണം കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തെ കവച്ചു വയ്ക്കുന്നത്.
രാജ്യത്ത് നിലവില്‍ 4,64,357 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സ തേടുന്നത്. ആകെ രോഗികളുടെ 1.58 ശതമാനമാണ് സജീവ രോഗികള്‍.
ചൊവ്വാഴ്ച റിപോര്‍ട്ട് ചെയ്ത പ്രതിദിന രോഗികളുടെ എണ്ണം തിങ്കളാഴ്ചയേക്കാള്‍ 5093 കുറവാണ്. തിങ്കളാവ്ച 39,796 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നപോകുന്ന ഇന്ത്യയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എസ്ബിഐ റിപോര്‍ട്ട് അനുസരിച്ച് മൂന്നാം തരംഗം ആഗസ്റ്റ് മാസത്തോടെ സംഭവിച്ചേക്കും. സപ്തംബറില്‍ മൂര്‍ദ്ധന്യത്തിലെത്തും.
