യുപി മെദാന്ത ആശുപത്രിയില്‍ 33 ജീവനക്കാര്‍ക്ക് കൊവിഡ്

Update: 2022-01-04 09:09 GMT

ലഖ്‌നോ: യുപിയിലെ ലഖ്‌നോവില്‍ മെദാന്ത ആശുപത്രിയില്‍ 33 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ ഉള്‍പ്പെടുന്നു.

33 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഒരാള് ഡോക്ടറാണ്. ബാക്കിയുള്ളവര്‍ വ്യത്യസ്ത വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ്. ആര്‍ക്കും ലക്ഷണങ്ങളില്ല.

സമ്പര്‍ക്കപ്പട്ടികയിലുള്ള 800ഓളം പേരുടെ സാംപിളുകള്‍ പരിശോധനക്കെടുത്തിട്ടുണ്ട്.

സാംപിള്‍ ശേഖരിക്കാന്‍ വേണ്ടി പോയവര്‍ക്കാണ് രോഗംബാധിച്ചിട്ടുള്ളത്. ആ സമയത്തെ സമ്പര്‍ക്കമാണ് രോഗം ബാധിക്കാന്‍ കാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. രാകേഷ് കപൂര്‍ പറയുന്നത്.

മറ്റ് ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സാംപിളുകള്‍ ശേഖരിക്കുമെന്ന് ഡോ. കപൂര്‍ പറഞ്ഞു. 

Tags: