വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-03-07 11:52 GMT

കല്‍പ്പറ്റ; വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,67,573 ആയി. 1,66,025 പേര്‍ രോഗമുക്തരായി. നിലവില്‍ 591 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 551 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 61 പേര്‍ ഉള്‍പ്പെടെ ആകെ 591 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 207 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.