രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,000 പേര്‍ക്ക് കൊവിഡ്; 181 മരണം

Update: 2021-10-12 07:32 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 224 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് രോഗബാധയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,39,85,920 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.04 ശതമാനം രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു ദിവസത്തിനുള്ളില്‍ 181 പേര്‍ മരിച്ചു. ആകെ മരണം 4,50,963 ആയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കാണ് ഇത്.

18 ദിവസം തുടര്‍ച്ചയായാണ് രാജ്യത്ത് 30,000ത്തില്‍ കുറവ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 50,000ത്തില്‍ താഴെ ഇത് 107 ദിവസമായി.

രാജ്യത്തെ സജീവ രോഗികള്‍ 2,14,900 ആയി. ആകെ രോഗികളുടെ 0.63 ശതമാനമാണ് സജീവ രോഗികള്‍. മാര്‍ച്ച് 2020നു ശേഷം ഏറ്റവും കുറവാണ് ഇത്.

24 മണിക്കൂറിനുള്ളില്‍ 12,447 പേര്‍ രോഗമുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇത്ര കുറവാകുന്നത് തുടര്‍ച്ചയായി 43ാം ദിവസമാണ്.

രാജ്യത്തെ ആകെ രോഗമുക്തര്‍ 3,33,20,057 ആയി. രാജ്യത്ത് ഇതുവരെ 95.89 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.