രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,919 പേര്‍ക്ക് കൊവിഡ്

Update: 2021-11-18 05:36 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,919 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,28,762 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 470 പേര്‍ രോഗബാധ മൂലം മരിച്ചിരുന്നു. ആകെ മരണം 4,64,623 ആയി. രാവിലെ എട്ട് മണി വരെയുള്ള കണക്കാണ് ഇത്.

കഴിഞ്ഞ 41 ദിവസം തുടര്‍ച്ചയായാണ് 20,000ത്തില്‍ താഴെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 50,000ത്തില്‍ താഴെ 144 ദിവസവും ആയിട്ടുണ്ട്. 

ആകെ സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ 0.37 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.28 ശതമാനമായി. കഴിഞ്ഞ മാര്‍ച്ച് 2020നു ശേഷം റിപോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.97 ശതമാനമാണ്. 45 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ് ഈ കണക്കുകള്‍.

ഇതുവരെ രാജ്യത്ത് 114.46 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.

ഇന്നലെ റിപോര്‍ട്ട് ചെയ്തതില്‍ 470 മരണങ്ങളില്‍ 388ഉം കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 32 മരണങ്ങള്‍.

കേരളത്തിലെ 388 മരണങ്ങളില്‍ 61 എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്തവയാണ്. 327 എണ്ണം അപ്പീല്‍ മരണങ്ങളുമാണ്. 

രാജ്യത്താകമാനമായി 4,64,623 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. അതില്‍ മഹാരാഷ്ട്രയില്‍ 1,40,668ഉം കര്‍ണാടകയില്‍ 38,161ഉം കേരളത്തില്‍ 36,475ഉം തമിഴ്‌നാട്ടില്‍ 36,324ഉം ഡല്‍ഹിയില്‍ 25,095ഉം യുപിയില്‍ 22,909ഉം ബംഗാളില്‍ 19,341ഉം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.