കൊവിഡ് മൂന്നാം തരംഗം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം വ്യാഴാഴ്ച

Update: 2022-01-25 13:11 GMT

തിരുവനന്തപുരം; സംസ്ഥാനം വീണ്ടുമൊരു കൊവിഡ് തരംഗത്തിലേക്ക് വീണതോടെ അടുത്ത ദിവസങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ചേരുന്നു. വ്യാഴാഴ്ച 11ന് ചേരുന്ന യോഗത്തില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകരുടെ സ്‌കൂളില്‍ ഹാജരാവല്‍, വാക്‌സിനേഷന്‍ പുരോഗതി, പരീക്ഷാനടത്തിപ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗം പരിഗണിക്കും. 

Tags:    

Similar News