കൊവിഡ്; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നു

Update: 2022-01-12 16:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും വീഡിയോ കോണ്‍ഫ്രന്‍സ് വഴി പങ്കെടുക്കും.

കൊവിഡ് സാഹചര്യം നേരിടുന്നതിന് ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആലോചിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഓരോ സംസ്ഥാനത്തെയും കൊവിഡ് സാഹചര്യം യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് വലിയ കൊവിഡ് വ്യാപനമാണ് ദൃശ്യമാവുന്നത്. ബുധനാഴ്ച മാത്രം 1,94,720 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം ആകെ രോഗികളുടെ 2.65ശതമാനമായി.