കൊവിഡ് ; ഭാര്യക്കു പിറകെ ഭര്‍ത്താവും മരണപ്പെട്ടു

Update: 2021-06-03 14:41 GMT

അരീക്കോട്: കൊവിഡ് ബാധിച്ച് ഭാര്യ മരിച്ച് ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് ബാധിതനായ ഭര്‍ത്താവും മരിച്ചു. കീഴുപറമ്പ് പഴംപറമ്പ് സിഎം നഗര്‍ യാക്കിപറമ്പന്‍ അബ്ദുല്‍ ഖാദര്‍ (62) ആണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ ഹവ്വാഉമ്മ 20 ദിവസം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സഹോദരങ്ങള്‍ : ഇസ്മയില്‍ ഹാജി ,ഉമ്മര്‍ ഹാജി ( വെട്ടത്തൂര്‍ ), പരേതരായ മൊയ്തീന്‍ കുട്ടി ഹാജി ,അബ്ദുള്ള ഹാജി ,മുഹമ്മദലി ഹാജി ( തുണ്ട) , അബു (കുനിയില്‍)

Tags: