കൊവിഡ്: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരം; മരിച്ച എക്‌സൈസ് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമെന്ന് മന്ത്രി

മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

Update: 2020-06-19 06:38 GMT

കണ്ണൂര്‍: കൊവിഡ് അനിയന്ത്രിതമാംവിധം പടരുന്ന കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മന്ത്രി പറഞ്ഞു. മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടതെന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവറായ കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28)ഇന്നലെയാണ്

കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്. 28 കാരനായ സുനിലിന് മറ്റ് രോഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News