കൊവിഡ് ലക്ഷണങ്ങള്‍ ഗുരുതരമല്ലെങ്കിലും ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ധന്‍

Update: 2022-04-27 13:16 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ചെറിയ തോതിലാണെങ്കിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലെങ്കിലും ശ്രദ്ധ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധന്‍. അപ്പോളൊ ആശുത്രിയിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ. നിഖില്‍ മോദിയാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ 10 ദിവസമായി രോഗവ്യാപനം വര്‍ധിച്ചുവരുന്നുണ്ടെന്നും പക്ഷേ, മിക്കവാറും കേസുകള്‍ രോഗലക്ഷണങ്ങള്‍ കുറവായാണ് കാണുന്നതെന്നും എങ്കിലും ശ്രദ്ധ അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ മാസ്‌കുകള്‍ക്കു പുറമെ മറ്റ് മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ രോഗബാധയില്‍ രോഗികള്‍ക്ക് വയറിളക്കമാണ് കണ്ടുവരുന്ന പ്രധാന ലക്ഷണം. ദഹനവ്യവസ്ഥയെയും ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ ലക്ഷണങ്ങള്‍ ചെറുതായതുകൊണ്ട് ആശുപത്രി പ്രവേശവും കുറവാണ്. മറ്റ് രോഗങ്ങളുള്ളവരാണ് ആശുപത്രിയിലെത്തുന്നത്. കുട്ടികള്‍ രോഗവാഹകരായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് അവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസം 2000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 2927 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

Tags:    

Similar News