കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു; ആശങ്കപടര്‍ത്തി യുപിയിലെ തിരഞ്ഞെടുപ്പ് റാലികള്‍

Update: 2021-12-29 02:52 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കാനിടയുണ്ടെന്ന സുചനകള്‍ക്കിയില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികള്‍ ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തുന്നു. കോണ്‍ഗ്രസ്, ബിജെപി, സമാജ്വ് വാദി പാര്‍ട്ടി തുടങ്ങി പാര്‍ട്ടികള്‍ നടത്തുന്ന റാലികളില്‍ ആയിരങ്ങളാണ് സാമൂഹിക അകലം പാലിക്കാതെ മാസ്‌കുകള്‍ ധരിക്കാതെ തിങ്ങിക്കൂടുന്നത്. 2022 ആദ്യമാണ് യുപി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 

കോണ്‍ഗ്രസ് ഞായറാഴ്ച നടത്തിയ വനിതാ മാരത്തോണ്‍, അഖിലേഷ് യാദവിന്റെ ഉന്നാവോ റാലി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹര്‍ഡൊയ് റോഡ് ഷോ എന്നിവയില്‍ ഒരു കൊവിഡ് മാനദണ്ഡവും പാലിച്ചിരുന്നില്ല. 


യുപിയില്‍ ഇതുവരെ മുപ്പത് ശതമാനത്തോളം പേര്‍മാത്രമാണ് പൂര്‍ണമായി വാക്‌സിനേഷന് വിധേയരായത്. കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനവും യുപിയാണ്. ഗംഗയിലൂടെ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഒഴുകി നടന്നത്. വിദേശമാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയായി. 


തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രധാനമന്ത്രിയെടും അലഹബാദ് ഹൈക്കോടതി അഭ്യര്‍ത്ഥിച്ചിരുന്നു. റാലികള്‍ തടഞ്ഞില്ലെങ്കില്‍ രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കും സ്ഥിതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തിരഞ്ഞെടുപ്പ് മാറ്റവയ്ക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

തിരഞ്ഞെടുപ്പിനു മുമ്പ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News