രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 22.7 ശതമാനത്തിന്റെ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 46,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ 607 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.25 കോടിയായി. 4.35 ലക്ഷം പേര്‍ മരിച്ചു.
കഴിഞ്ഞ ദിവസത്തേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 22.7 ശതമാനമാണ് വര്‍ധിച്ചത്.
രാജ്യത്തെ 30 ശതമാനം രോഗികളും കേരളത്തിലാണ്, 31,445 പേര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനമാണ്. 215 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 5031 പേര്‍. 216 പേര്‍ മരിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനമാണ്. സജീവ രോഗികള്‍ ആകെ രോഗികളുടെ 1.03 ശതമാനം.
കൊവിഡ് വാക്‌സിന്‍ നല്‍കിയതിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചൈനക്ക് തൊട്ടുപുറകിലാണ്. രാജ്യത്ത് ഇതുവരെ 60 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ഈ വേഗതയില്‍ പോവുകയാണെങ്കില്‍ വാര്‍ഷാവസാനത്തോടെ 32 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിത്തീരും.