രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുളളില്‍ രോഗം സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നതായി സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,96,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 2,69,48,878 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നു ശേഷം പ്രതിദിന കൊവിഡ് ബാധ രണ്ട് ലക്ഷത്തിനു താഴെയാവുന്നത് ഇതാദ്യമാണ്. ഇല്ലെ 3,511 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആകെ മരണം 3,07,231. നിലവില്‍ 25,86,782 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 16.71 കോടി പേരെ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 34.69 ലക്ഷം പേര്‍ മരിച്ചു.