ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 89 പേര്‍ക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനം. സജീവ രോഗികളുടെ എണ്ണം 2,000മായിട്ടുണ്ട്.
ഇന്ന് മാത്രം 173 പേര്‍ രോഗവിമുക്തരായി. ഇന്നു മാത്രം 11 മരണം റിപോര്‍ട്ട്‌ചെയ്തു.
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,32,381 ആയിട്ടുണ്ട്. 1,996 സജീവ രോഗികളുടെ ഉള്‍പ്പെടുത്തിയാണ് ഇത്.
കഴിഞ്ഞ മാര്‍ച്ച് 10നാണ് 1,900 സജീവ കൊവിഡ് രോഗികള്‍ ഇതിനു മുമ്പ് റിപോര്‍ട്ട് ചെയ്തത്. അതിനുശേഷം രോഗവ്യാപനം കൂടിവരികയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 24,925 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനമായി. ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ് പോസിറ്റിവിറ്റി നിരക്കാണ് ഇത്.