ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുളളില്‍ 12,651 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്കിലും ഇടിവ്

Update: 2021-05-10 17:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,651 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം മാത്രമാണ്.

ഇന്നു മാത്രം 13,306 പേരാണ് രോഗമുക്തരായത്. 319 പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ഇതുവരെ ഡല്‍ഹിയില്‍ 13,36,218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 85,258 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികില്‍സയിലുളളത്. ആകെ 12,31,297 പേര്‍ രോമുക്തരായി.

ഇതുവരെ ഡല്‍ഹിയില്‍ 19,663 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുളളത്.

ഏപ്രില്‍ 16നു ശേഷം പോസിറ്റിവിറ്റി നിരക്ക് താഴ്ന്നുവരുന്നതായാണ് കാണുന്നത്. ഇന്ന് അത് 19.10 ശതമാനമായി. ഏപ്രില്‍ 22ന് പോസിറ്റിവിറ്റി നിരക്ക് 36.2 ശതമാനമായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,764 പേരെയാണ് വാക്‌സിനേഷന് വിധേയമായത്.