ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12.38 കോടിയായി. ലോകത്തെത്തന്നെ ഏറ്റവും ബ്രഹത്തായ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
18,37,373 സെഷനുകളിലായി 12,38,52,566 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. രാവിലെ ഏഴ് മണിവരെയുള്ള റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
93ാം ദിവസമായ ഏപ്രില്‍ 18ന് 12,30,007 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 9,40,725 എണ്ണം ആദ്യ ഡോസും 2,82,282 എണ്ണം രണ്ടാമത്തെ ഡോസുമാണ്.
ഇതുവരെ വാക്‌സിന്‍ നല്‍കിയവരില്‍ 91,36,134 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരും 57,20,048 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരുമാണ്.
ഇതുവരെ നല്‍കിയ 59.42 ശതമാനം കൊവിഡ് വാക്‌സിനും രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,619 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,78,769 ആയി ഉയര്‍ന്നു.
1,00,000 പേരില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഏപ്രില്‍ 5നാണ്. ഏപ്രില്‍ 15 ആയതോടെ ആകെ പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
ഏപ്രില്‍ 14നു ശേഷം പ്രതിദിന കൊവിഡ് മരണത്തിലും വര്‍ധനവുണ്ടായി. അന്ന് മാത്രം 1,000 പേരില്‍ കൂടുതല്‍ മരിച്ചു.
24 മണിക്കൂറിനുളളില്‍ 1,28,013 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 19,29,329 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇതേ സമയത്തിനുള്ളില്‍ 1,44,178 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,29,53,821ആയിട്ടുണ്ട്.
സാധാരണ തിങ്കളാഴ്ചകളില്‍ രോഗബാധിതരുടെ എണ്ണം കുറവായാണ് കാണപ്പെടുന്നതെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

