കൊവിഡ്: കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ നീട്ടി

Update: 2020-10-31 11:19 GMT

കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 15 അര്‍ധരാത്രി 12 വരെ നീട്ടി ഉത്തരവായി. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അതാത് റേഞ്ച് ഓഫിസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. കാട്ടുപന്നികളെ വെടിവയ്‌ക്കേണ്ട ആവശ്യത്തിന് ഉപാധികളോടെ തോക്കുകള്‍ക്ക് അനുമതി നല്‍കും. ആറുമാസത്തേക്കാണ് അനുമതി നല്‍കുക. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടിവക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും നല്‍കാനും തീരുമാനിച്ചു.

Covid: section 144 in Kasargod district has been extended




Tags:    

Similar News