കൊവിഡ് രണ്ടാം തരംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു

Update: 2021-05-05 15:48 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു. മൂന്ന് പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.

ദാദ്ര ആന്റ് നഗര്‍ ഹവേലി, മധ്യപ്രദേശിലെ ഖന്‍ഡ്‌വ, ഹിമാചല്‍ പ്രദേശിലെ മാണ്ടി തുടങ്ങിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.

ഹരിയാനയിലെ കല്‍ക, എല്ലനാബാദ്, രാജസ്ഥാനിലെ വല്ലഭനഗര്‍, കര്‍ണാടകയിലെ സിന്ധി, രാജബാല, മേഘാലയിലെ മെവ്‌റിങ്ഖ്‌നംഗ്, ഹിമാചല്‍ പ്രദേശിലെ ഫത്തേപൂര്‍, ആന്ധ്രപ്രദേശിലെ ബാദ് വേല്‍ എന്നി എട്ട് മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞടുപ്പുകളാണ് മാറ്റിവച്ചത്.

ഒഴിവ് വന്ന് ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമമെങ്കിലും കൊവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു.