കൊവിഡ്: ബീഹാറില്‍ സ്‌കൂളുകള്‍ തുറന്നു; 1-8 ക്ലാസ്സുകള്‍ക്കും പ്രവര്‍ത്തനാനുമതി

Update: 2021-08-16 06:52 GMT

പട്‌ന: ബീഹാറില്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നു. ഇന്ന് 1 മുതല്‍ 8 വരെയുള്ള സ്‌കൂളുകളാണ് തുറന്നത്. ഒമ്പത് മുതല്‍ പന്ത്രണ്ട് ക്ലാസ്സുകള്‍ക്ക് നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. 

കൊവിഡ് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമ്പത് ശതമാനം പേര്‍ക്ക് സ്‌കൂളുകളില്‍ എത്താം. സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കണം.

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ക്ലാസുകള്‍ സാനിറ്റൈസ് ചെയ്തു.

സ്‌കൂള്‍ തുറന്നത് വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ സ്വീകരിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

2020 മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബീഹാറിലും സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.

ആഗസ്ത് ഏഴാം തിയ്യതിയാണ് ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ തുറന്നത്.