കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യയില്‍ 22,702 കൊവിഡ് കേസുകള്‍

Update: 2020-11-14 09:38 GMT

മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യയില്‍ 22,702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,903,253 ആയി. മോസ്‌കോയില്‍ 6,427 കൊവിഡ് കേസുകളാണ് റിപോട്ട് ചെയ്തത്. തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 1,852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രാജ്യത്ത് വൈറസ് ബാധയേറ്റ് 391 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത മരണസംഖ്യ 32,834 ആയി ഉയര്‍ന്നു. 18,626 രോഗികള്‍ സുഖം പ്രാപിച്ചതായി സ്ഥിരീകരിച്ചു, ഇതോടെ രോഗമുത്കരായവരുടെ എണ്ണം 1,425,529 ആയി.